നിയമസഭയില്‍ മാണിയുടെ സീറ്റില്‍ ജോസഫ് ഇരുന്നതിനെ വിമര്‍ശിച്ച് ജോസ് കെ.മാണി

തിരുവനന്തപുരം: നിയമസഭയില്‍ കെഎം മാണി ഇരുന്നിരുന്ന മുന്‍നിര സീറ്റ് പിജെ ജോസഫിന് നല്‍കിയതുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നു. പാര്‍ട്ടിയില്‍ ആലോചിക്കാതെയാണ് സീറ്റിനായി മോന്‍സ് ജോസഫ് എംഎല്‍എ കത്ത് നല്‍കിയതെന്ന് ജോസ് കെ.മാണി എം.പി. പറഞ്ഞു.

ആദ്യം പാര്‍ട്ടി ചെയര്‍മാനെ തെരഞ്ഞെടുക്കണം. അതിനു ശേഷമാണ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കേണ്ടതെന്നും ജോസ് കെ.മാണി കൂട്ടിച്ചേര്‍ത്തു.

Top