നിയമസഭയെ പ്രക്ഷുബ്ധമാക്കിയതിന് ഉത്തരവാദികള്‍ ഭരണപക്ഷമാണെന്ന് രമേശ് ചെന്നിത്തല

ramesh chennithala-thomas chandy

തിരുവനന്തപുരം: നിയമസഭയെ പ്രക്ഷുബ്ധമാക്കിയതിന് ഉത്തരവാദികള്‍ ഭരണപക്ഷമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഭാ നടപടികളോട് സഹകരിക്കുമെന്ന് തങ്ങള്‍ തുടക്കത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നതാണെന്നും എന്നാല്‍ ബന്ധുനിയമന വിവാദം ഉയര്‍ത്തിയതിനു പിന്നാലെ പ്രതിപക്ഷത്തെ അവഹേളിക്കുന്ന തരത്തില്‍ ആക്രോശമുയര്‍ത്തിയത് ഭരണപക്ഷമാണ് ചെന്നിത്തല വ്യക്തമാക്കി. സഭാനടപടികള്‍ ബഹിഷ്‌കരിച്ച ശേഷം സഭയ്ക്ക് പുറത്തെത്തിയപ്പോഴാണ് ചെന്നിത്തല സര്‍ക്കാരിനെതിരെ തുറന്നടിച്ചത്.

ഭരണപക്ഷത്തുള്ളവര്‍ ട്രഷറി ബഞ്ചിലാണ് ഇരിക്കുന്നത് എന്ന് പോലും മറന്നാണ് തങ്ങളോട് പെരുമാറിയത്. കടകംപള്ളിയടക്കമുള്ള മന്ത്രിമാര്‍ തങ്ങളെ വെല്ലുവിളിക്കുകയായിരുന്നുവെന്നും ഇത് സഭാമര്യാദകള്‍ക്ക് ചേര്‍ന്നതല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Top