നിവിന്‍ പോളി ചിത്രം ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’യുടെ പുതിയ പോസ്റ്റര്‍ എത്തി

നിവിന്‍ പോളി- അല്‍ത്താഫ് സലിം കൂട്ടുകെട്ടിലെ പുതിയ ചിത്രമാണ് ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’.

ഓണത്തിന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത് നിവിന്‍ തന്നെയാണ് എന്നൊരു പ്രത്യേകത കൂടി ഇതിനുണ്ട്. ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീത സംവിധാനം.

ലക്ഷ്മി, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. കുര്യന്‍ ചാക്കോ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നിവിന്‍ അവതരിപ്പിക്കുന്നത്.

ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. സിജു വില്‍സണ്‍, ഷറഫുദ്ധിൻ , ലാൽ, ദിലീഷ് പോത്തൻ, സൈജു കുറുപ്പ് എന്നിവരും ചിത്രത്തിലുണ്ട്.

മലയാളത്തിന്റെ പ്രിയ നായിക ശാന്തി കൃഷ്ണ ഒരിടവേളയ്ക്കു ശേഷം ശക്തമായ കഥാപാത്രവുമായി സിനിമയിലേക്ക് തിരിച്ചെത്തുകയാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെ. നിവിന്റെ അമ്മയുടെ വേഷത്തിലാണ് ശാന്തി കൃഷ്ണ എത്തുക.

Top