നിവിൻ പോളിയുടെ ‘തുറമുഖം’; പ്രശംസിച്ച് നിര്‍മ്മാതാവ് സുകുമാര്‍ തെക്കേപ്പാട്ട്

നിവിൻ പോളിയുടെ തുറമുഖത്തെ പ്രശംസിച്ച് നിര്‍മ്മാതാവ് സുകുമാര്‍ തെക്കേപ്പാട്ട്.  കൊവിഡ് തീവ്രവ്യാപനം മൂലം റിലീസ് മാറ്റിവെക്കേണ്ടി വന്ന ചിത്രമാണ് രാജീവ് രവി ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിച്ച തുറമുഖം. ഇയ്യോബിന്റെ പുസ്തകം എന്ന സിനിമക്ക് ശേഷം ഗോപന്‍ ചിദംബരം തിരക്കഥയും സംഭാഷണവും നിര്‍വഹിച്ച സിനിമ കൂടിയാണ് തുറമുഖം.

പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തില്‍ കണ്ടപ്പോള്‍ അത്ഭുതപ്പെടുത്തിയ ചിത്രമാണ് തുറമുഖമെന്ന് നിര്‍മ്മാതാവ് സുകുമാര്‍ തെക്കേപ്പാട്ട്. തുറമുഖം തിയറ്റര്‍ എക്‌സ്പീരിയന്‍സ് ചെയ്യേണ്ട സിനിമയാണ്. നിവിന്‍ പോളിയുടെ കരിയര്‍ ബെസ്റ്റാകും ഈ സിനിമയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Top