രാജീവ് രവിയുടെ ‘തുറമുഖം’; നിവിന്‍ പോളിയുടെ മാസ്സ് ലുക്കും; പോസ്റ്റര്‍ വ്യത്യസ്തമാകുന്നു

നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘തുറമുഖം’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ നിവിന്‍ തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്.

ബിജു മേനോന്‍, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത്, മണികണ്ഠന്‍ ആചാരി തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ‘കമ്മട്ടിപ്പാടം’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തുറമുഖം’. വൈറസിന് ശേഷം പൂര്‍ണിമ ഇന്ദ്രജിത്തും ഇന്ദ്രജിത്തും ഈ ചിത്രത്തില്‍ വീണ്ടും ഒന്നിക്കുകയാണ്.

തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട് ആണ് ചിത്രം നിര്‍മിക്കുന്നത്. മൂത്തോന്‍ ആണ് നിവിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Top