വ്യത്യസ്ത കഥാപാത്രങ്ങളുമായി നിവിന്‍ പോളിയുടെ രണ്ടു ചിത്രങ്ങള്‍ ഓണത്തിന് തിയേറ്ററുകളില്‍

ണ്ടുകളുടെ നാട്ടില്‍ ഒരിടവേള, തമിഴ് ചിത്രമായ റിച്ചി എന്നിവയാണ് ഓണത്തിന് റിലീസിങ്ങിനായി കാത്തു നില്‍ക്കുന്ന നിവിന്‍ പോളിയുടെ ചിത്രങ്ങള്‍.

മെയ് അല്ലെങ്കില്‍ ജൂണില്‍ തമിഴ് ചിത്രമായ ‘റിച്ചി’ തിയേറ്ററുകളില്‍ എത്തിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പല കാരണങ്ങളാലും ചിത്രത്തിന്റെ റിലീസ് ഡേറ്റ് നീട്ടുകയായിരുന്നു.

റിച്ചിയില്‍ നിവിന്‍ പോളി ഒരു മാസ് അവതാറിലാണ് എത്തുന്നത്. എന്നാല്‍, ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന ചിത്രം ഒരു കോമഡി എന്റര്‍ടെയിനറാകും.

തെന്നിന്ത്യന്‍ സുന്ദരി തൃഷയാണ് ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന റിച്ചി എന്ന ചിത്രത്തിലെ നായിക.

രണ്ടു ചിത്രങ്ങളും ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഐശ്വര്യ ലക്ഷ്മി, അഹാന കൃഷ്ണ എന്നിവരാണ് ഞണ്ടുകളുടെ നാട്ടിലെ ഒരിടവേളയിലെ നായികമാര്‍.

Top