Nivin Pauly’s Action Hero Biju Release Date change

നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുന്ന ‘ആക്ഷന്‍ ഹീറോ ബിജു’വിന്റെ റിലീസ് ഫെബ്രുവരി നാലിലേക്ക് മാറ്റി.നാളെയാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്.

നിവിന്‍ പോളിയുടെ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണ് ‘ആക്ഷന്‍ ഹീറോ ബിജു’. ആദ്യമായി ഈ ചിത്രത്തിലൂടെ നിവിന്‍ പോളി പൊലീസ് ഓഫീസറായി അഭിനയിക്കുന്നു.

ബിജു പൗലോസ് എന്ന പൊലീസ് ഇന്‍സ്‌പെക്ടറുടെ കഥപറയുന്ന ഈ ചിത്രത്തില്‍ അനു ഇമ്മാനുവേലാണ് നായിക. ഇത് അതിമാനുഷികമായ പൊലീസ് ഓഫീസറുടെ കഥയല്ല, മറിച്ച് സാധാരണക്കാരനായ ഒരാളുടെ സാധാരണ ജീവിതയാത്രയുടെ കാഴ്ചകളാണ്.

ഫുള്‍ ഓണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ നിവിന്‍ പോളിയും എബ്രിഡ് ഷൈനും ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അലക്‌സ് ജെ. പുളിക്കല്‍ നിര്‍വഹിക്കുന്നു. സന്തോഷ് വര്‍മ്മ, ബി.കെ. ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് ജെറി അമല്‍ ദേവ് സംഗീതം പകരുന്നു. എല്‍.ജെ ഫിലിംസ് റിലീസ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.

Top