നിവിന്‍പോളിയുടെ പുതിയ ചിത്രം മൂത്തോന്റെ സെന്‍സറിങ് പൂര്‍ത്തിയായി

പ്രേക്ഷകര്‍ കാത്തിരിക്കുന്ന നിവിന്‍പോളിയുടെ പുതിയ ചിത്രം മൂത്തോന്റെ സെന്‍സറിങ് പൂര്‍ത്തിയായി. താരത്തിന്റെ അഭിനയ ജീവിതത്തില്‍ നാഴികക്കല്ലാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രമാണ് മൂത്തോന്‍. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നവംബര്‍ 8 ന് തീയറ്ററുകളില്‍ എത്തും.

ടൊറന്റോ, മുംബൈ എന്നിവ ഉള്‍പ്പടെയുള്ള ചലച്ചിത്രോല്‍സവങ്ങളിലെ വിജയകരമായ പ്രദര്‍ശനത്തിന് ശേഷമാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.

സെന്‍സര്‍ ബോര്‍ഡ് കാര്യമായ തിരുത്തലുകളൊന്നും നിര്‍ദേശിച്ചിട്ടില്ല. ചില സീനുകളുടെ പേരില്‍ സംവിധായിക ഗീതുവിന് സെന്‍സര്‍ ബോര്‍ഡുമായി ഏറെ നേരം വാഗ്വാദം നടത്തേണ്ടി വന്നുവെന്ന് സൂചനയുണ്ട്.

ഫോര്‍ട്ട് കൊച്ചിയിലും ലക്ഷദ്വീപിലും മുംബൈയിലുമായാണ് മൂത്തോന്‍ ചിത്രീകരിച്ചിരിക്കുന്നത്. ലക്ഷദ്വീപുകാരനായ ആലിക്കോയ തന്റെ സഹോദരനെ തേടി നടത്തുന്ന യാത്രയാണ് ചിത്രം പ്രമേയമാക്കുന്നത്. ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങള്‍ രചിച്ചത് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ്. രാജീവ് രവിയാണ് ഛായാഗ്രാഹകന്‍.

Top