പേരന്പ് സംവിധായകൻ റാമിനൊപ്പം നിവിൻ പോളി ; ക്യാരക്ടർ ലുക്ക് പുറത്ത്

റാം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘യേഴ് കടല്‍ യേഴ് മലൈ’യിൽ നിവിൻ പോളി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ ലുക്ക് പുറത്തുവിട്ടു. കയ്യിൽ ആയുധമേന്തി നടന്നടുക്കുന്ന നിവിൻ പോളിയാണ് പോസ്റ്ററിൽ. സമൂഹമാധ്യമങ്ങളില്‍ ഫസ്റ്റ് ലുക്ക് ശ്രദ്ധ നേടുകയാണ്. നിവിന് പുറമേ തമിഴിൽ നിന്നും അഞ്ജലിയും സൂരിയും പ്രധാന കഥാപാത്രങ്ങളായി എത്തും.

‘പേരൻപ്’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ ആളാണ് റാം. മമ്മൂട്ടി നായകനായ ഈ ചിത്രം രാജ്യമൊട്ടാകെ തന്നെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിൽ നിവിൻ നായകനാകുന്നു എന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടു. കഴിഞ്ഞ മാസമാണ് ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ് ചെയ്തിരുന്നത്.

സുരേഷ് കാമാച്ചിയാണ് ചിത്രം നിര്‍മിക്കുന്നത്. യുവൻ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം. എൻ കെ ഏകാംബരം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മതി വി എസ് ആണ് ചിത്രത്തിന്റെ ചിത്രസംയോജനം. സ്റ്റണ്ട് സില്‍വയാണ് ആക്ഷൻ കൊറിയോഗ്രാഫി.പ്രൊഡക്ഷൻ ഡിസൈൻ ഉമേഷ് ജെ കുമാര്‍.

Top