വിനീത് ശ്രീനിവാസന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നിവിന്‍ പോളി

സിനിമക്കുള്ളിലെ സൗഹൃദങ്ങളില്‍ പിറന്ന സിനിമകള്‍ ഏറിയവയും ജനപ്രീതി നേടുന്നവയാണ്.അതുപോലെ ഒരു കൂട്ടുക്കെട്ടാണ് നിവിന്‍ പോളി വിനീത് ശ്രീനിവാസന്‍, ഇവരുടെ സിനിമകള്‍ പ്രേക്ഷകര്‍ക്ക് അവരുടെ സൗഹൃദം പോലെ തന്നെ പ്രിയപ്പെട്ടതാണ്. വിനീത് ശ്രീനിവാസന്റെ പിറന്നാളിന് ആശംസകളറിയിച്ചിരിക്കുകയാണ് നിവിന്‍ പോളി. ‘സഹോദരാ, പിറന്നാള്‍ ആശംസകള്‍. മികച്ചൊരു വര്‍ഷം ആശംസിക്കുന്നു’ എന്ന കുറിപ്പിനൊപ്പം ‘തട്ടത്തിന്‍ മറയത്തി’ലെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നിവിന്‍. വിനീത് ശ്രീനിവാസന്റെ 39-ാം പിറന്നാളാണ് ഇന്ന്.

വിനീത് ശ്രീനിവാസന്‍ ആദ്യമായ് സംവിധാനം ചെയ്ത മലര്‍വാടി എന്ന സിനിമയിലൂടെയാണ് നിവിന്‍ പോളി സിനിമ ജീവിതം തുടങ്ങുന്നത്. പിന്നീട് ഇരുവരുടെ കൂട്ടുക്കെട്ടില്‍ ഇറങ്ങിയ തട്ടത്തിന്‍ മറയത്ത് എന്ന ചിത്രമാണ് നിവിന് മലയാള സിനിമയില്‍ നിലയുറപ്പിച്ച് നല്‍കിയത്. ഇരു ചിത്രങ്ങളും ഇന്‍ഡസ്ട്രി ഹിറ്റുകളായിരുന്നു.

2022ല്‍ റിലീസായ ‘ഹൃദയ’ത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും നിവിന്‍ പോളി പ്രധാന താരമാണ്. എണ്‍പതുകളിലെ ചെന്നൈ ജീവിതമാണ് ‘വര്‍ഷങ്ങള്‍ക്കുശേഷം’ എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ പ്രമേയം. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അര്‍ജുന്‍ലാല്‍, നിഖില്‍ നായര്‍, ഷാന്‍ റഹ്‌മാന്‍ തുടങ്ങിയവര്‍ അണിനിരക്കുന്നു.

Top