വൈശാഖ് ചിത്രത്തിലൂടെ വീണ്ടും കാക്കിയിടാന്‍ നിവിന്‍ പോളി

വൈശാഖ് ചിത്രത്തിലൂടെ വീണ്ടും കാക്കിയിടാനൊരുങ്ങി നിവിന്‍ പോളി.

പുലിമുരുകന്‍ എന്ന സൂപ്പര്‍ ഡ്യൂപ്പര്‍ ചിത്രത്തിന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പോലീസ് ഓഫീസര്‍ വേഷത്തില്‍ നിവിന്‍ എത്തുന്നത്.

പുലിമുരുകന്റെ തിരക്കഥാകൃത്തായ ഉദയ്കൃഷ്ണയാണ് വൈശാഖ് നിവിന്‍പോളി ചിത്രത്തിനും തിരക്കഥ ഒരുക്കുക.

വൈശാഖ സിനിമാസിന്റെ ബാനറില്‍ വൈശാഖ് രാജനാണ് ചിത്രം നിര്‍മ്മിക്കുന്നത്. മമ്മൂട്ടി നായകനാകുന്ന രാജാ 2 ആണ് വൈശാഖ് രാജന്റെ മറ്റൊരു ചിത്രം.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ഗീതുമേഹന്‍ദാസിന്റെ ‘മൂത്തോന്‍’ എന്നീ ചിത്രങ്ങളാണ് നിവിന്‍പോളിയുടെതായി ഉടന്‍ പുറത്തിറങ്ങാനിരിക്കുന്നത്.

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ‘ആക്ഷന്‍ ഹീറോ ബിജു’വാണ് നിവിന്‍ പോളി പോലീസ് ഓഫീസറായെത്തിയ ആദ്യ ചിത്രം.

Top