ആള്‍ക്കൂട്ടത്തിനിടയില്‍ സുഹൃത്ത്; ഓടിച്ചെന്നു ആലിംഗനം ചെയ്ത് നിവിന്‍ , വീഡിയോ വൈറല്‍

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലവാര്‍ടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് കടന്നു വന്ന നടനാണ് നിവിന്‍ പോളി. സിനിമയിലും ജീവിതത്തിലും സൗഹൃദം കാത്തു സൂക്ഷിക്കുന്ന താരത്തിന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ‘മൂത്തോന്‍ സിനിമയുടെ പ്രിമിയറിനായി ടൊറന്റോയില്‍ എത്തിയ താരം അപ്രതീക്ഷിതമായി തന്റെ സുഹൃത്തുക്കളെ കണ്ടപ്പോള്‍ കാണിച്ച വികാരപ്രകടനത്തിന്റെ വിഡിയോയാണ് വൈറലായിരിക്കുന്നത്.

https://www.facebook.com/indiankeralapolitics/videos/2329735240455228/

ആള്‍ക്കൂട്ടത്തിനിടയില്‍ സുഹൃത്തിനെ കണ്ട് ഓടിച്ചെന്നു ആലിംഗനം ചെയ്യുകയാണ് നിവിന്‍ പോളി. ഇന്‍ഫോസിസില്‍ തന്റെ കൂടെ ജോലി ചെയ്ത സഹപ്രവര്‍ത്തകരെ ഒരുപാട് നാളുകൂടി കണ്ടതിന്റെ സന്തോഷം പ്രകടിപ്പിക്കുയായിരുന്നു താരം. ലിപിന്‍ നായര്‍, ബോബി ജോസ് എന്നിവരാണ് ആ സുഹൃത്തുക്കള്‍.

ടൊറന്റോയില്‍ സ്പെഷ്യല്‍ റെപ്രസന്റേഷന്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.ചിത്രം മാസ്റ്റര്‍ ക്ലാസാണെന്നും നിവിന്റെ പ്രകടനം അസാധ്യമാണെന്നുമാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍.

ഓസ്‌കാര്‍ അവാര്‍ഡുകളില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി നേടിയ ‘ലയേഴ്‌സ് ഡയസിനു’ ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മൂത്തോന്‍.

ഗീതു മോഹന്‍ദാസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഭര്‍ത്താവും സംവിധായകനുമായ രാജീവ് രവിയാണ്. ലക്ഷദ്വീപില്‍ നിന്നും തന്റെ ചേട്ടനെ തിരഞ്ഞ് മുംബൈയില്‍ പോകുന്ന ഒരു യുവാവിന്റെ കഥ പറയുന്ന ചിത്രം ഹിന്ദിയിലും മലയാളത്തിലുമായാണ് ഗീതു മോഹന്‍ദാസ് ഒരുക്കുന്നത്.

ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപാണ്. അനുരാഗ് ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളുമാണ്.മുംബൈയിലെ കാമാത്തിപുര, ലക്ഷദ്വീപ് തുടങ്ങിയ സ്ഥലത്താണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്.

Top