Nivin Pauly Turns Kayamkulam Kochunni

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യാന്‍ പോകുന്ന അടുത്ത ചിത്രത്തില്‍ മലയാളികളുടെ പ്രിയ താരം നിവിന്‍ പോളി കായംകുളം കൊച്ചുണ്ണിയായി അഭിനയിക്കുന്നു എന്ന് വാര്‍ത്തകള്‍.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 12 കോടി ചിലവഴിച്ചാണ് ചിത്രം നിര്‍മ്മിക്കുന്നത്. തിരക്കഥ ഒരുക്കുന്നത് ബോബി – സഞ്ജയ് ടീം ആണെന്നാണ് അറിയുന്നത്.

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ അതീഹ്യമാലയിലൂടെ പ്രശസ്തനായ കായംകുളം കൊച്ചുണ്ണിയായി നടന്‍ സത്യന്‍ അഭിനയിച്ച ചിത്രം 1960കളില്‍ പുറത്തിറങ്ങിയിരുന്നു.

ഇപ്പോള്‍ നിവിന്‍ മൂന്നു തമിഴ് ചിത്രങ്ങളുടെ കരാറില്‍ ഒപ്പിട്ടു കഴിഞ്ഞു. മലയാളത്തില്‍ സിദ്ധാര്‍ത്ഥ് ശിവയുടെ ചിത്രത്തിലും പ്രേമം ഫെയിം അല്‍ത്താഫ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലും നിവിന്‍ അഭിനയിക്കുന്നുണ്ട്

Top