Nivin Pauly to play a boy next door again

പ്രേമം സിനിമയില്‍ മേരിയുടെ കൂട്ടുകാരനായി വേഷമിട്ട പയ്യനെ ഓര്‍ക്കുന്നില്ലേ അല്‍ത്താഫ് എന്ന ആ പയ്യനാണ് നിവിന്‍ പോളിയുടെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്.

അല്‍ത്താഫ് ഒരുക്കുന്ന ചിത്രത്തിലും വിദ്യാര്‍ഥിയായാണ് നിവിന്‍ പോളി എത്തുന്നത്. പ്രേമത്തിലെ ജോര്‍ജിനെ പോലെ തന്നെ കുസൃതിനിറഞ്ഞ കഥാപാത്രം.

കൃഷ്ണ ശങ്കര്‍, ഷറഫുദ്ദീന്‍, സിജു വില്‍സണ്‍ തുടങ്ങി പ്രേമത്തില്‍ അഭിനയിച്ച ഒട്ടുമിക്ക എല്ലാ താരങ്ങളും ഈ ചിത്രത്തിലും എത്തുന്നുണ്ട്. ഇവരെ കൂടാതെ സൈജു കുറുപ്പ്, അക്കരക്കാഴ്ചകള്‍ എന്ന പരിപാടിയിലൂടെ ശ്രദ്ധേയായ സജിനി തുടങ്ങിയവരും അഭിനയിക്കുന്നു.

Top