nivin pauly tamil film Richie will hit theatres on May 12

ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന നിവിന്‍ പോളിയുടെ തമിഴ് ചിത്രം ‘റിച്ചി’ മെയ് 12ന് തീയറ്ററുകളില്‍ എത്തും.

മലയാളത്തിലുള്ളതുപോലെ തന്നെ തമിഴിലും നിരവധി ആരാധകരുള്ള യുവതാരമാണ് നിവിന്‍ പോളി. നേരത്തിന്റെ തമിഴ് പതിപ്പിലൂടെ കോളിവുഡില്‍ അരങ്ങേറ്റം കുറിച്ച നിവിനെ നിരവധി തമിഴ് പ്രോജക്ടുകളാണ് തേടിയെത്തുന്നത്.

ശ്രദ്ധ ശ്രീനാഥാണ് ‘റിച്ചി’യിലെ നായിക.

അശ്വിന്‍ കുമാര്‍, പ്രകാശ് രാജ്, ലക്ഷ്മി ചന്ദ്രമൗലി തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

Top