നിവിന്‍ നടത്തിയ കഠിന പ്രയത്നങ്ങള്‍; മൂത്തോന്റെ മേക്കിങ് വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. നിവിന്റെ കരിയര്‍ ബെസ്റ്റ് ചിത്രമാണ് മൂത്തോന്‍ എന്നാണ് സിനിമ കണ്ടവര്‍ ഒന്നടങ്കം പറയുന്നത്. മൂത്തോനു വേണ്ടി നിവിന്‍ പോളി കഠിന പ്രയത്‌നങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ മേക്കിംഗ് വീഡിയോ ആണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.

മൂത്തോന്‍ തിയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടരവേ ചിത്രത്തിന്റെ മേക്കിങ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. സിനിമയില്‍ കഥാപാത്രമായി മാറാന്‍ നിവിന്‍ പോളി നടത്തുന്ന കഠിന പ്രയത്നങ്ങള്‍ വീഡിയോയില്‍ കാണിക്കുന്നുണ്ട്. ഒപ്പം തന്നെ മുല്ലയായി എത്തുന്ന താരത്തിനെയും ശശാങ്ക അറോറയെയും മേക്കിങ് വീഡിയോയില്‍ കാണിക്കുന്നു. ഗീതു മോഹന്‍ദാസിനൊപ്പം തന്നെ രാജീവ് രവിയും ലൊക്കേഷനില്‍ നിറഞ്ഞുനില്‍ക്കുന്നതും കാണാം.

ഫോര്‍ട്ട് കൊച്ചി, മുംബൈ, ലക്ഷദ്വീപ് എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരുന്നത്. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യാപാണ് മൂത്തോന്റെ ഹിന്ദി സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. എഴുത്തിന് പുറമെ നിര്‍മ്മാതാവായും അനുരാഗ് കശ്യപ് മൂത്തോനൊപ്പമുണ്ട്. ബോളിവുഡ് താരം ശോഭിത ധുലിപാലയാണ് ചിത്രത്തില്‍ നായികയായി എത്തിയത്.

Top