50 കോടി ക്ലബില്‍ ലൗവ് ആക്ഷന്‍ ഡ്രാമ; നന്ദി പറഞ്ഞ് നിവിന്‍ പോളി

നിവിന്‍ പോളി നായകനായ ചിത്രമാണ് ലൗവ് ആക്ഷന്‍ ഡ്രാമ. ചിത്രം 50 കോടി ക്ലബില്‍ കയറിയതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നിവിന്‍. ആഗോളതലത്തിലാണ് ചിത്രം 50 കോടി കടന്നത്. കേരളത്തിലും വിദേശത്തും മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. കേരളത്തിനു പുറത്ത് തമിഴ്‌നാട്ടിലും ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചു.

50 കോടി ക്ലബില്‍ ഇടംപിടിക്കുന്ന നിവിന്‍ പോളിയുടെ മൂന്നാമത്തെ സിനിമയാണ് ലവ് ആക്ഷന്‍ ഡ്രാമ. നേരത്തെ പ്രേമം, കായംകുളം കൊച്ചുണ്ണി എന്നീ സിനിമകളാണ് ഈ നേട്ടം കൈവരിച്ചത്. നിവിന്‍ തന്നെയാണ് ലവ് ആക്ഷന്‍ ഡ്രാമയുടെ വിജയം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. നയന്‍താരയായിരുന്നു നിവിന്റെ നായിക.

അജു വര്‍ഗീസ്, ശ്രീനിവാസന്‍, രഞ്ജി പണിക്കര്‍, ജൂഡ് ആന്റണി, ബിജു സോപാനം,ധന്യ ബാലകൃഷ്ണന്‍, സുന്ദര്‍ രാമു തുടങ്ങിയവരാണ് സിനിമയില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നത്.

Top