നിവിന്റെ കുഞ്ഞുമാലാഖയ്ക്ക് ഇന്ന് പിറന്നാള്‍; ആശംസയുമായി ആരാധകരും സിനിമ ലോകവും

ലയാളികളുടെ പ്രിയതാരമാണ് നിവിന്‍ പോളി. ഇപ്പോഴിതാ ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന മകള്‍ റോസ് ട്രീസയ്ക്ക് പിറന്നാള്‍ ആശംസയുമായി എത്തിയിരിക്കുകയാണ് താരം.

2016 മേയ് 25 നാണ് റോസ് ട്രീസ ജനിച്ചത്. നിവിന്‍ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഹാപ്പി ബര്‍ത്ത്‌ഡേ റേസു ഡാര്‍ലിങ് എന്ന കുറിപ്പോടെ മകളുടെ ക്യൂട്ട് ചിത്രം പോസ്റ്റ് ചെയ്തത്.

ഇപ്പോഴിതാ ആ ചിത്രത്തിന് താഴെ സിനിമാ ലോകത്തുള്ളവരുടേയും ആരാധകരുടേയും പിറന്നാള്‍ ആശംസകള്‍ കൊണ്ട് നിറയുകയാണ്.

View this post on Instagram

Happy birthday Rhesu darling❤️❤️❤️

A post shared by Nivin Pauly (@nivinpaulyactor) on

ജനനശേഷം മകള്‍ക്ക് ഒരു മിനി കൂപ്പര്‍ എസ് കാറാണ് നിവിന്‍ പോളി സമ്മാനിച്ചത്. മകള്‍ക്കുള്ള ആ സൂപ്പര്‍ സമ്മാനത്തിന്റെ ചിത്രം നിവിന്‍ തന്റെ ആരാധകര്‍ക്കായി മുന്‍പ് പങ്കുവച്ചിരുന്നു. ദാവീദ് ആണ് നിവിന്റെയും റിന്നയുടെയും മൂത്ത മകന്‍.

Top