കായംകുളം കൊച്ചുണ്ണിയ്ക്ക് ശേഷം നിവിന്‍ പോളി – റോഷന്‍ ആന്‍ഡ്രൂസ് ടീം വീണ്ടും

കൊച്ചി: ‘കായംകുളം കൊച്ചുണ്ണി’ക്ക് ശേഷം നിവിൻ പോളി,റോഷൻ ആൻഡ്രൂസ് വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജാ ചടങ്ങും സ്വിച്ചോൺ കർമ്മവും കൊട്ടാരക്കര ഗണപതി ക്ഷേത്രാങ്കണത്തിൽ വച്ച് നടന്നു.

നിവിൻ പോളിക്കൊപ്പം ഈ ചിത്രത്തിൽ സിജു വിത്സൻ, സൈജു കുറുപ്പ്, അജു വർഗീസ്, സാനിയ ഇയ്യപ്പൻ എന്നിവരും വേഷമിടുന്നു. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആർ. ദിവാകരൻ നിർവ്വഹിക്കുന്നു.
നവീൻ ഭാസ്‌കർ തിരക്കഥ എഴുതുന്നു.

ദുബായ്, ബാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിലായി ഏപ്രിൽ 20-ന് ചിത്രീകരണം ആരംഭിക്കും. സംഗീതം-ജേക്‌സ് ബിജോയ്, പ്രൊഡക്ഷൻ കൺട്രോളർ-നോബിൾ ജേക്കബ്,പ്രൊഡക്ഷൻ ഡിസൈനർ-അനീഷ് നാടോടി,കോസ്റ്റ്യൂം ഡിസൈനർ-സുജിത്ത് സുധാകരൻ,മേക്കപ്പ്-സജി കൊരട്ടി, അസ്സോസിയേറ്റ് ഡയറക്ടേഴ്സ്-കെ. സി. രവി, ദിനേശ് മേനോൻ, ആർട്ട് ഡയറക്ടർ – ആൽവിൻ അഗസ്റ്റിൻ, സ്റ്റിൽസ്-സലീഷ്.പി ആർ ഒ-എ എസ് ദിനേശ്.

Top