മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്ന ചിത്രത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ പുതിയ സിനിമ പ്രഖ്യാപിച്ച് നടന് നിവിന്‍ പോളി. ഗ്യാങ്സ്റ്റര്‍ ഓഫ് മുണ്ടന്‍മല എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. രവി മാത്യു പ്രൊഡക്ഷന്‍സിനോടൊപ്പം നിവിന്‍ പോളി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നതും. നിവിന്‍ തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ആരാധകരുമായി പങ്കുവെച്ചത്.
റോണി മാനുവല്‍ ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനീഷ് രാജശേഖരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്നീ ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കിയ ജസ്റ്റില് വര്‍ഗീസാണ് നിവിന്‍ ചിത്രത്തിനും സംഗീതമൊരുക്കുന്നത്.