nivin pauly new film

ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ തയാറാവുകയാണ് നിവിന്‍ പോളി. അനുരാഗിനെ നേരിട്ട് കണ്ടതിന്റെ സന്തോഷം നിവിന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു.

ഉടന്‍ തന്നെ ഇരുവരും ചേര്‍ന്നുള്ള സിനിമ ഉണ്ടാകുമെന്ന് നിവിന്‍ പറയുന്നു.

അല്‍ഫോന്‍സ് പുത്രന്റെ ‘പ്രേമം’ എന്ന സിനിമയാണ് നിവിന്‍ പോളിക്ക് പ്രശസ്തി നേടികൊടുത്തത്. ഒട്ടുമിക്ക സിനിമാ കലാകാരന്മാരും നിവിനെ അഭിനന്ദിച്ചിരുന്നു.

അവാര്‍ഡ് നിശകളിലും നിവിന്‍ തന്നെയായിരുന്നു താരം. അടുത്തിടെ ചെന്നൈയില്‍ നടന്ന അവാര്‍ഡ് നിശയില്‍ നടന്‍ വിക്രം പ്രേമത്തിലെ നിവിനെ അനുകരിച്ചിരുന്നു. കൂടാതെ നിവിനു വേണ്ടി മലരേ.. ഗാനവും പാടി.

Top