‘ആലോലം ചാഞ്ചാടാം’; ലവ് ആക്ഷന്‍ ഡ്രാമയിലെ ഗാനം കാണാം

നിവിന്‍ പോളി- നയന്‍താര താരജോഡിയില്‍ ഓണം റിലീസായി തിയറ്ററുകളിലെത്തിയ ചിത്രമാണ് ലവ് ആക്ഷന്‍ ഡ്രാമ. ധ്യാന്‍ ശ്രീനിവാസനാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു. ആലോലം ചാഞ്ചാടാം എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ഗാനമാണ് പുറത്തുവിട്ടത്. കെ.എസ്. ഹരിശങ്കറും ഗൗരി ലക്ഷ്മിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്.

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നയന്‍താര മലയാളത്തില്‍ മടങ്ങി എത്തുന്ന ചിത്രം കൂടിയാണ് ലവ് ആക്ഷന്‍ ഡ്രാമ. ശ്രീനിവാസന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമായ വടക്ക് നോക്കി യന്ത്രത്തിലെ എവര്‍ഗ്രീന്‍ ഹിറ്റ് കഥാപാത്രങ്ങളായ തളത്തില്‍ ദിനേശനും ശോഭയും ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തുകയാണ്.

നിവിന്‍ പോളിയാണ് ചിത്രത്തില്‍ തളത്തില്‍ ദിനേശന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ശോഭയായി നയന്‍താരയുമാണ് വേഷമിട്ടിരിക്കുന്നത്.

ഭഗത് മാനുവല്‍, ഹരികൃഷ്ണന്‍, ദീപക് പറമ്പേല്‍, ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ചിത്രം അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.

Top