നിവിന്‍ പോളി – നയന്‍താര ചിത്രം ‘ലൗ ആക്ഷന്‍ ഡ്രാമ’ ; കേരള ഷെഡ്യൂള്‍ പൂര്‍ത്തിയായി

നിവിന്‍ പോളിയും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ലവ് ആക്ഷന്‍ ഡ്രാമയുടെ കേരള ഷെഡ്യൂള്‍ പൂര്‍ത്തിയായി. നടന്‍ ധ്യാന്‍ ശ്രീനിവാസന്റെ ആദ്യ സംവിധാന സംരംഭമാണ് ലവ് ആക്ഷന്‍ ഡ്രാമ. കൂടാതെ നിവിന്‍ പോളിയും നയന്‍താരയും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

വടക്കു നോക്കിയന്ത്രത്തിലെ തളത്തില്‍ ദിനേശനെയും ശോഭയെയും പോലൊരു ദിനേശനായും ശോഭയായുമാണ് നിവിനും നയന്‍സും ഈ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്കു മുന്നിലെത്തുക. ഒരു റൊമാന്റിക് കോമഡിയായി ഒരുക്കുന്ന ചിത്രത്തില്‍ അജു വര്‍ഗീസും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. അജു വര്‍ഗീസ് നിര്‍മ്മാണം നിര്‍വഹിക്കുന്ന ചിത്രം കുടിയാണ് ഇത്.

ഷാന്‍ റഹ്മാന്‍ സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് വിവേക് ഹര്‍ഷനാണ്. ഫന്റാസ്റ്റിക് ഫിലിംസും എം സ്റ്റാറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Top