നിവിന്‍ പോളി- നയന്‍ താര ചിത്രം ലൗ ആക്ഷന്‍ ഡ്രാമയുടെ ചിത്രീകരണം നീട്ടി വച്ചു

നിവിന്‍ പോളിയെയും നയന്‍താരയെയും പ്രധാന കഥാപാത്രങ്ങളാക്കി ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ലൗ ആക്ഷന്‍ ഡ്രാമയുടെ ചിത്രീകരണം നീട്ടി വച്ചു.

ധ്യാന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കും എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ അടുത്ത വര്‍ഷം ആദ്യമേ ചിത്രീകരണം ഉണ്ടാവുകയുള്ളൂവെന്നാണ് പുതിയ വാര്‍ത്ത.

ചിത്രത്തില്‍ ദിനേശന്‍ എന്ന കഥാപാത്രമായി നിവിന്‍ പോളിയും, ശോഭയായി നയന്‍ താരയും എത്തും. അജു വര്‍ഗീസാണ് ലൗ ആക്ഷന്‍ ഡ്രാമയുടെ നിര്‍മ്മാതാവ്.

Top