‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ ഓണത്തിന് തിയേറ്ററുകളില്‍

നിവിന്‍പോളി- അല്‍ത്താഫ് സലിം കൂട്ടുകെട്ടിലെ ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ ഓണത്തിന് തിയേറ്ററുകളില്‍ എത്തും.

ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത് നിവിന്‍ തന്നെയാണ് എന്നൊരു പ്രത്യേകത കൂടി ഇതിനുണ്ട്. ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീത സംവിധാനം.

ഐശ്വര്യ ലക്ഷ്മി, അഹാന കൃഷ്ണ എന്നിവരാണ് നായികമാരായി എത്തുന്നത്. ലാല്‍, ശാന്തി കൃഷ്ണ, സൈജു കുറുപ്പ്, സിജു വില്‍സണ്‍, ഷറഫുദീന്‍, സൃന്ദ, ദിലീഷ് പോത്തന്‍ എന്നിവര്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മലയാളത്തിന്റെ പ്രിയ നായിക ശാന്തി കൃഷ്ണ ഒരിടവേളയ്ക്കു ശേഷം ശക്തമായ കഥാപാത്രവുമായി സിനിമയിലേക്ക് തിരിച്ചെത്തുകയാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെ. നിവിന്റെ അമ്മയുടെ വേഷത്തിലാണ് ശാന്തി കൃഷ്ണ എത്തുക.

Top