നിവിന്‍ പോളി ചിത്രത്തിന്റെ പുത്തന്‍ അപ്‌ഡേറ്റ്; എന്‍പി 43 എന്ന് തല്‍കാലിക പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനും

നിവിന്‍ പോളി നായകനായ് ഡിജോ ജോസ് ആന്റണി സംവിധാനം ചെയുന്ന താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രമാണ് എന്‍പി 43. ധ്യാന്‍ ശ്രീനിവാസനും നിവിന്‍ പോളിക്കൊപ്പം ചിത്രത്തില്‍ വേഷമിടുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ട്. സാനിയ ഇയ്യപ്പന്‍, ധ്രുവന്‍ തുടങ്ങിയ താരങ്ങള്‍ അരങ്ങേറിയ ക്വീനിലൂടെ ശ്രദ്ധയാകര്‍ഷിച്ച സംവിധായകനാണ് ഡിജോ ജോസ് ആന്റണി.

അരങ്ങേറ്റത്തിലേ പേരെടുത്തിരുന്നു ഡിജോ. ജന ഗണ മന എന്ന ചിത്രവും വന്‍ ഹിറ്റായതോടെ ഡിജോ ജോസ് ആന്റണിയില്‍ സംവിധായകന്‍ എന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷ വര്‍ദ്ധിച്ചു. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സുദീപ് എളമണാണ്. സംഗീതം ജേക്ക്‌സ് ബിജോയിയാണ്.

എന്‍പി 43ന്റെ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍. എന്‍പി 43 ഏകദേശം 60 ദിവസങ്ങളില്‍ തീര്‍ക്കാം എന്ന് കരുതിയതാണെങ്കിലും ഇപ്പോള്‍ 130 ദിവസത്തോളമായി എന്നാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞിരിക്കുന്നത്. പഞ്ചാബിലാണ് ചിത്രത്തിന്റെ ഷൂട്ടിംങ്ങ്. ചിത്രത്തിന്റെ പ്രമേയം എന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല.

Top