നിവിൻ പോളി ചിത്രം ‘കായംകുളം കൊച്ചുണ്ണി’യുടെ ഫസ്റ്റ്‍ലുക്ക് പോസ്റ്റര്‍ എത്തി

ലയാളത്തിലെ യുവതാരം നിവിന്‍ പോളിയുടെ പുതിയ ബിഗ് ബജറ്റ് ചിത്രമാണ് കായംകുളം കൊച്ചുണ്ണി.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയുടെ ഫസ്റ്റ്‍ലുക്ക് പോസ്റ്റര്‍ പുറത്തെത്തി.

റോഷന്‍ ആന്‍ഡ്രൂസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ്‍ലുക്ക് പുറത്തിറക്കിയത്. ‘ഇതാണ് തന്‍റെ കായംകുളം കൊച്ചുണ്ണി എന്നും എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും വേണ’മെന്നും റോഷൻ കുറിച്ചു.

12 കോടിക്കു മുകളില്‍ ചെലവിൽ ശ്രീ ഗോകുലം മൂവിസ് നിര്‍മ്മിക്കുന്ന ചിത്രത്തിന് ബോബി-സഞ്ജയ് ടീമാണ് തിരക്കഥ ഒരുക്കുന്നത്.

Top