വീണ്ടും കോമഡി വേഷത്തില്‍ നിവിന്‍ പോളി; ‘കനകം കാമിനി കലഹം’ ടീസര്‍ പുറത്തിറങ്ങി

രാധകര്‍ക്ക് പ്രതീക്ഷ നല്‍കി വീണ്ടും കോമഡി വേഷത്തില്‍ നിവിന്‍ പോളി. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ വിജയത്തിന് ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന കനകം കാമിനി കലഹത്തിന്റെ ആദ്യ ടീസര്‍ പുറത്ത്. നിവിന്‍ പോളിക്കൊപ്പം ഗ്രെയ്‌സ് ആന്റണി, വിനയ് ഫോര്‍ട്ട്, സുധീഷ്, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, വിന്‍സി അലോഷ്യസ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

മലയാള സിനിമയില്‍ അടുത്ത കാലത്ത് ആരും പരീക്ഷിച്ചിട്ടില്ലാത്ത അബ്സര്‍ഡ് ഹ്യൂമര്‍ മാനദണ്ഡമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലൗ ആക്ഷന്‍ ഡ്രാമക്ക് ശേഷം നിവിന്‍ കോമഡി വേഷം കൈകാര്യം ചെയ്യുന്ന ചിത്രമാണ് കനകം കാമിനി കലഹം.

പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളി ആണ് ചിത്രം നിര്‍മിക്കുന്നത്. വിനോദ് ഇല്ലംപള്ളി ഛായാഗ്രഹണവും മനോജ് കണ്ണോത്ത് എഡിറ്റിങും നിര്‍വഹിക്കുന്നു.

 

Top