നിവിന്‍ പോളിയുടെ ‘മിഖായേല്‍’ സെപ്റ്റംബര്‍ 3ന് ആരംഭിക്കും

ഗ്രേറ്റ് ഫാദര്‍ സംവിധായകന്‍ ഹനീഫ് അദേനിയും നിവിന്‍ പോളിയും പുതിയ ചിത്രത്തിലൂടെ ഒന്നിക്കുന്നു എന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. മിഖായേല്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് സെപ്റ്റംബര്‍ 3ന് എറണാംകുളത്ത് ആരംഭിക്കും.

മിഖേല്‍ ഫാമിലി ഡ്രാമ ത്രില്ലര്‍ ആണെന്നാണ് റിപ്പോര്‍ട്ട്. ഉണ്ണി മുകുന്ദനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗാര്‍ഡിയല്‍ എയ്ഞ്ചല്‍ എന്ന ടാഗ് ലൈനോടെയാണ് മിഖായേല്‍ അവതരിപ്പിക്കുന്നത്. ഉണ്ണി മുകുന്ദന്റെ കഥാപാത്രത്തെ കുറിച്ച് ഇതുവരെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമാണ് ചിത്രീകരണം നടക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് ജെ ഡി ചക്രവര്‍ത്തി, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, കെപിഎസി ലളിത എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Top