പ്രേക്ഷകര്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് ‘മിഖായേല്‍’ ടീം ; പുതിയ പോസ്റ്റര്‍ കാണാം

പുതുവത്സരാശംസകള്‍ നേര്‍ന്ന് നിവിന്‍ പോളി ചിത്രം മിഖായേല്‍ ടീം. ന്യൂ ഇയര്‍ സ്‌പെഷ്യല്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ദി ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഖായേല്‍.

മാക്രോ ജൂനിയര്‍ ആയി ഉണ്ണിമുകുന്ദന്‍ ചിത്രത്തില്‍ എത്തുന്നുണ്ട്. വില്ലന്‍ വേഷത്തില്‍ എത്തുന്ന ചിത്രത്തിലെ ഉണ്ണിമുകുന്ദന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ നിര്‍മാണം ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് നിര്‍വഹിക്കുന്നത്. ദി ഗ്രേറ്റ് ഫാദര്‍, അബ്രഹാമിന്റെ സന്തതികള്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹനീഫ് അദേനി തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണ് മിഖായേല്‍. ഫാമിലി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ മഞ്ജിമയാണ് നായിക. നിവിന്‍ പോളി ഒരു ഡോക്ടറുടെ വേഷത്തിലാണ് എത്തുന്നത്.

ഉണ്ണി മുകുന്ദന്‍, സിദ്ധിഖ്, അശോകന്‍, ജെ. ഡി ചക്രവര്‍ത്തി, സുദേവ് നായര്‍, സുരാജ് വെഞ്ഞാറമൂട്, കിഷോര്‍, ഷാജോണ്‍, സിജോയ് വര്‍ഗീസ്, ഡാനിയേല്‍ ബാലാജി, ജെ പി , ശാന്തി കൃഷ്ണ, കെ പി എ സി ലളിത, നവനി ദേവാനന്ദ് എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. ഛായാഗ്രഹണം വിഷ്ണു പണിക്കര്‍, എഡിറ്റിങ് മഹേഷ് നാരായണന്‍, സംഗീതം, പശ്ചാത്തല സംഗീതം – ഗോപി സുന്ദര്‍.

Top