നിവിന്‍ പോളിയുടെ ‘കായംകുളം കൊച്ചുണ്ണി’ ; ഓണം റിലീസായി തിയേറ്ററുകളിലേയ്ക്ക്

nivin-pauli

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി ഓഗസ്റ്റ് 23ന് റിലീസ് ചെയ്യുന്നു. നിവിന്‍പോളി നായകനാകുന്ന ചിത്രം ഓണം റിലീസായാണ് എത്തുന്നത്. ചിത്രത്തില്‍ പ്രിയ ആനന്ദാണ് നായികയായി എത്തുന്നത്. ജാനകിയെന്ന കഥാപാത്രത്തെയാണ് പ്രിയ അവതരിപ്പിക്കുന്നത്.

നിവിന്‍ പോളി കൊച്ചുണ്ണിയാകുന്ന ചിത്രത്തില്‍ ഇത്തിക്കര പക്കിയായി മോഹന്‍ലാലും എത്തുന്നുന്നുണ്ട്. ബോബി സഞ്ജയ് തിരക്കഥ എഴുതുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. 12 കോടിക്കു മുകളില്‍ ചിലവ് വരുന്ന ചിത്രം നിര്‍മ്മിക്കുന്നത് ശ്രീ ഗോകുലം മൂവിസാണ്.Related posts

Back to top