റോഷന്‍ ആന്‍ഡ്രൂസിന് പരുക്ക് ; കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തി

roshan andrews

സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന് പരുക്ക് പറ്റിയതിനെ തുടര്‍ന്ന് ബിഗ് ബജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗ് തല്‍ക്കാലത്തേയ്ക്ക് നിര്‍ത്തിവെച്ചു. നിവിന്‍ പോളി മുഖ്യ വേഷത്തില്‍ എത്തുന്ന കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാലും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

മാംഗ്ലൂര്‍, ഉഡുപ്പി എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ഷൂട്ടിംഗ് വീണ്ടും ആരംഭിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടില്ല.

ബോബി-സഞ്ജയ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ അടുത്ത ഷെഡ്യൂളിലാണ് മോഹന്‍ലാല്‍ ജോയിന്‍ ചെയ്യുന്നത്. ഇത്തിക്കര പക്കിയുടെ വേഷമായിരിക്കും സൂപ്പര്‍സ്റ്റാറിന്. ഗോവ, ശ്രീലങ്ക എന്നിവിടങ്ങളിലും കായംകുളം കൊച്ചുണ്ണിക്ക് ഷൂട്ടിംഗ് ബാക്കിയുണ്ട്.

Top