നിവിൻ പോളി- ഹനീഫ് അദേനി ചിത്രം പൂര്‍ത്തിയായി

നീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിൻ പോളി നായകനാകുന്നുവെന്ന വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തതാണ്. നാല് മാസങ്ങളിലായി ചിത്രം രണ്ട് ഷെഡ്യൂളായിട്ടായിരുന്നു പ്ലാൻ ചെയ്‍തിരുന്നുത്. യുഎയിലും കേരളത്തിലുമായിട്ടായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. നിവിൻ പോളി- ഹനീഫ് അദേനി ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായെന്നാണ് പുതിയ റിപ്പോര്‍ട്ട്.

‘മിഖായേല്‍’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം നിവിൻ പോളിയും ഹനീഫ് അദേനിയും ഒന്നിക്കുന്ന പ്രൊജക്റ്റാണ് ഇത്. ‘എൻപി 42’ എന്ന വിശേഷണപ്പേരുള്ള ചിത്രം നിര്‍മിക്കുന്നത് മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്ചേഴ്‍സും ചേര്‍ന്നാണ്. വിഷ്‍ണു തണ്ടാശ്ശേരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. എന്തായാലും നിവിൻ പോളിയും ഹനീഫ് അദേനിയും വീണ്ടും ഒന്നിക്കുമ്പോള്‍ ആരാധകര്‍ ആവേശത്തിലാണ്.

Top