നിവിന്‍ പോളിയും സായ് പല്ലവിയും ഒന്നിക്കുന്ന പുതിയ ചിത്രം വരുന്നു

ട്ടുവര്‍ഷങ്ങള്‍ക്കുശേഷം നിവിന്‍ പോളിയും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്നു. ചിത്രത്തെ കുറിച്ചുള്ള വിശദവിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും. 2015 മെയ് 29നാണ് ‘പ്രേമം’ തിയറ്റര്‍ റിലീസ് ചെയ്തത്. മലയാള സിനിമയില്‍ ഒരുപാട് ഓളങ്ങള്‍ സൃഷ്ടിച്ച സിനിമയായിരുന്നു പ്രേമം.ചിത്രം വളരെ വിജയവുമായിരുന്നു.

തന്റെ ആദ്യ മലയാള ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം ഹൃദയത്തില്‍ തന്റെതായ സ്ഥാനം കരസ്ഥമാക്കിയ നടിയാണ് സായ് പല്ലവി. കലി, അതിരന്‍ എന്നീ ചിത്രങ്ങളിലും സായി പല്ലവി നായികയായെത്തി. ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍ എന്നിവരായിരുന്നു യഥാക്രമം ഈ ചിത്രങ്ങളില്‍ നായകന്മാരായത്. ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്ത ഗാര്‍ഗിയാണ് സായി പല്ലവിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

ശിവ കാര്‍ത്തികേയനെ നായകനാക്കി രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് സായി പല്ലവിയുടേതായി വരാനിരിക്കുന്നത്. ഡിജോ ജോസ് ആന്റണിയുടെ ചിത്രത്തിലാണ് നിവിന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന വര്‍ഷങ്ങള്‍ക്കുശേഷം എന്ന ചിത്രത്തിലും നിവിന്‍ അഭിനയിക്കുന്നുണ്ട്.

Top