നിവിന്‍ പോളിയുടെ ‘റിച്ചി’ ഡിസംബര്‍ ഒന്നിന് തിയേറ്ററുകളിലെത്തുന്നു

ലയാളികളുടെ പ്രിയ താരം നിവിന്‍ പോളിയുടെ തമിഴ് ചിത്രം ‘റിച്ചി’ ഡിസംബര്‍ ഒന്നിന് തിയേറ്ററുകളിലെത്തുന്നു.

ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്ത റിച്ചിയ്ക്ക് വേണ്ടി നിവിന്‍ തന്നെയാണ് ഡബ്ബ് ചെയ്തിട്ടുള്ളതെന്നതും പ്രത്യേകതയാണ്.

രക്ഷിത് ഷെട്ടി സംവിധാനം ചെയ്ത ഉല്‍ടവറാ കണ്ടെന്‍തെ എന്ന കന്നഡ ചിത്രത്തിന്റെ തമിഴ് റീമേക്കാണ് റിച്ചി.

നടരാജന്‍ സുബ്രഹ്മണ്യം, ശ്രദ്ധ ശ്രീനാഥ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരം തമിഴിലും എത്തിയിരുന്നു. പിന്നീട് പ്രേമവും തമിഴ്‌നാട്ടില്‍ വന്‍ ഹിറ്റ് തന്നെയാണ് തീര്‍ത്തത്.

ഇതിനു പിന്നാലെയാണ് റിച്ചി എന്ന മുഴുനീള തമിഴ് ചിത്രം പുറത്തിറങ്ങാന്‍ പോകുന്നത്.

Top