നിവിന്‍ പോളിയും നയന്‍താരയും ഒന്നിച്ചെത്തുന്ന ചിത്രം; ‘ലവ് ആക്ഷന്‍ ഡ്രാമ’ ഓണം റിലീസ്

നിവിന്‍ പോളിയും നയന്‍താരയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ലവ് ആക്ഷന്‍ ഡ്രാമ ഓണത്തിന് തിയേറ്ററുകളില്‍ എത്തും. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം പേര് പോലെ തന്നെ ആക്ഷനും പ്രണയവും ചേര്‍ന്ന ചിത്രമാണ്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

പാലക്കാടന്‍ ബ്രഹ്മണ്‍ പെണ്‍കുട്ടിയായ ശോഭയും സമ്പന്ന കുടുംബത്തിലെ അംഗമായ ദിനേശനും തമ്മിലുള്ള പ്രണയവും അതിനിടയില്‍ ഉണ്ടാവുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

Top