നിവിന്‍ പോളിയും നയന്‍താരയും ഒന്നിക്കുന്നു ; സംവിധാനം ധ്യാന്‍ ശ്രീനിവാസന്‍

ച്ഛന്‍ ശ്രീനിവാസന്‍,സഹോദരന്‍ വിനീത് എന്നിവര്‍ക്കൊപ്പം ധ്യാന്‍ ശ്രീനിവാസനും സംവിധാനരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നു.

ലവ്, ആക്ഷന്‍, ഡ്രാമ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും ധ്യാന്‍ ശ്രീനിവാസനാണ് നിര്‍വഹിച്ചിരിക്കുന്നത്. നിവിന്‍ പോളിയും നയന്‍താരയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

സഹോദരന്‍ വിനീത് ശ്രീനിവാസന്റെ സിനിമയിലെ ആദ്യ നായകനാണ് നിവിന്‍ പോളി. ദിനേശൻ എന്നാണ് നിവിന്റെ കഥാപത്രത്തിന്റെ പേര്. വടക്കുനോക്കിയന്ത്രത്തിലെ ദിനേശനുമായി ചില സാമ്യങ്ങൾ ഈ കഥാപാത്രത്തിനുണ്ടെന്നും ധ്യാന്‍ പറഞ്ഞു.

ഇത് ഒരു കലാസൃഷ്ടിയാണ്.ഒപ്പം ടൈറ്റിലില്‍ വാഗ്ദാനം ചെയുന്ന എല്ലാ ഘടകങ്ങളും ഉണ്ടാകും എന്നും ധ്യാന്‍ അറിയിച്ചു.

ഷാന്‍ റഹ്മാനും ,വിവേക് ഹര്‍ഷനും ചേര്‍ന്നാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.അഭിനയത്തിനോപ്പം അജു വർഗീസ് നിര്മാണത്തിലേക്കും ചുവടുവെയ്ക്കുകയാണ് ഈ ചിത്രത്തിലൂടെ.

Top