തമിഴ് നാട്ടിൽ നിവാർ സംഹാര താണ്ഡവം

ചെന്നൈ : തമിഴ്നാട് തീരം തൊട്ട് നിവാര്‍ ചുഴലിക്കാറ്റ്. കടലൂരില്‍ നിന്ന് തെക്കുകിഴക്കായി കോട്ടക്കുപ്പം ഗ്രാമത്തിൽ രാത്രി 11.30 ഓടെയാണ് കരതൊട്ടത്. മണിക്കൂറിൽ 145 കിലോമീറ്റർ വേഗതയിലാണ് നിവാർ തീരംതൊട്ടത്. കടലൂരില്‍ വ്യാപക നാശനഷ്ടമുണ്ടായി.

വേദാരണ്യത്ത് വൈദ്യുതി പോസ്റ്റ് വീണും വില്ലുപുരത്ത് വീടുതകര്‍ന്നും രണ്ടുപേർ മരിച്ചു. നിരവധി മരങ്ങള്‍ കടപുഴകി വീണു. ചെന്നൈയിലും പുതുച്ചേരിയിലും ശക്തമായ കാറ്റും മഴയും തുടരുകയാണ്. ചെന്നൈയിൽ വൈദ്യുതി വിതരണം പൂർണ്ണമായും നിലച്ചു.

Top