നിത്യഹരിത നായകനിലെ ധര്‍മ്മജന്‍ ബോള്‍ഗാട്ടി ആലപിച്ച ഗാനം പുറത്തിറങ്ങി

വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി ധര്‍മ്മജന്‍ ബോള്‍ഗാട്ടി ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് നിത്യഹരിത നായകന്‍. ചിത്രത്തില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി ആലപിച്ച ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

മകര മാസ രാവില്‍ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും സായ് ഭദ്രയും ഇഷതയും ചേര്‍ന്നാണ്. ഹസീന എസ് കാനത്തിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് രഞ്ജിന്‍ രാജാണ്. നവാഗതനായ ബിനുരാജാണ് സംവിധാനം ചെയ്യുന്നത്. ചിത്രം നവംബറില്‍ തിയേറ്ററുകളിലെത്തും.

ആദിത്യ ക്രിയേഷന്‍സിന്റെ ബാനറില്‍ ധര്‍മജനൊപ്പം സുരേഷ്, മനു എന്നിവരും നിര്‍മാണത്തില്‍ പങ്കാളികളാണ്. ധര്‍മജന്‍ മുഴുനീള വേഷത്തില്‍ അഭിനയിക്കുന്നുമുണ്ട്. ജയശ്രീ, അനില, രവീണ എന്നിവര്‍ക്കു പുറമേ ഒരു പുതുമുഖവും നായികയായി ഉണ്ടാകും. ജയഗോപാല്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ സംഗീതം നല്‍കുന്നത് നവാഗതനായ രഞ്ജന്‍ രാജ് ആണ്.

Top