യുഎസിലെ മികച്ച അധ്യാപികയ്ക്കുള്ള അപൂർവ അംഗീകാരം നേടി നിത്യ

യുഎസിലെ പ്രശസ്തമായ യൂണിവേഴേസിറ്റിയിൽ മികച്ച അധ്യാപികയ്ക്കുള്ള അപൂർവ അംഗീകാരം നേടി മുണ്ടക്കയം പെരുവന്താനം സ്വദേശി നിത്യ കള്ളിവയലിൽ. യൂണിവേഴ്‌സിറ്റിക്കു കീഴിലുള്ള വിവിധ കോളജുകളിലെ മികച്ച അധ്യാപികയ്ക്കുള്ള പുരസ്‌കാരമാണ് ഇപ്പോൾ നിത്യ നേടിയത്. വിദേശത്തെ പ്രശസ്തമായ യൂണിവേഴ്‌സിറ്റിയിൽ അപൂർവവും എന്നും ഓർത്തിരിക്കുന്നതുമായ അംഗീകാരമാണ് കേരളത്തിൽ നിന്നുള്ള ഈ യുവതി നേടിയിരിക്കുന്നത്. വെർജീനിയ യൂണിവേഴ്‌സിറ്റിയിൽ അസ്‌ട്രോണമി പ്രഫസർ ആണ് 42 വയസ്സുകാരിയായ നിത്യ.

മികച്ച റെക്കോർഡുകൾ നേടി പടിപടിയായി ഉയർന്നാണ് ഇപ്പോഴത്തെ മികച്ച അധ്യാപിക എന്ന പദവിയിൽ എത്തിയത്. കോട്ടയത്തെ പള്ളിക്കൂടത്തിലും ഊട്ടി ലോറൻസ് സ്‌കൂളിലുമായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. പെനിസിൽവാനിയ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടിയ നിത്യ ഹർവാഡ് യുണിവേഴ്‌സിറ്റിയിൽ നിന്നാണ് ഡോട്കറേറ്റ് നേടുന്നത്. മസാച്ചുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, യേൽ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്ന് ഫെലോഷിപ്പും നേടിയിട്ടുണ്ട്.

Top