2024 ൽ മോദി ഭരണത്തിൽ ഉണ്ടാകില്ലെന്ന് നിതീഷ് കുമാർ

ഡൽഹി: എട്ടാം തവണയും ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷമുള്ള ആദ്യപ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരോക്ഷമായി വിമര്‍ശിച്ച് നിതീഷ് കുമാര്‍. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദിക്ക് പരാജയം നേരിടേണ്ടി വരുമെന്ന തരത്തിലുള്ള പരാമര്‍ശമാണ് പരോക്ഷമായി നിതീഷ് കുമാര്‍ നടത്തിയത്.

കേന്ദ്രഭരണത്തില്‍ നിന്ന് ബിജെപിയെ താഴെയിറക്കാന്‍ പ്രതിപക്ഷകക്ഷികള്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്ന് ആവര്‍ത്തിക്കാറുള്ള നിതീഷ് കുമാര്‍ പ്രധാനമന്ത്രി പദത്തില്‍ താന്‍ തത്പരനല്ലെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കി. 2014 ല്‍ അധികാരത്തിലെത്തിയ വ്യക്തി 2024 ലെ തിരഞ്ഞെടുപ്പിലും വിജയിക്കുമോ എന്ന ചോദ്യമാണ് ഉയര്‍ത്തേണ്ടത് എന്ന് മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.

 

Top