തേജസ്വിക്കെതിരെ തുറന്നടിച്ച് നിതിഷ് കുമാർ

ട്ന : തേജസ്വി യാദവിനെതിരെ തുറന്നടിച്ച് നിതിഷ് കുമാർ. തേജസ്വി തനിക്കെതിരേ തുടർച്ചയായി നടത്തുന്ന വ്യക്തിപരമായ ആരോപണങ്ങളാണ് നിതീഷിനെ ചൊടിപ്പിച്ചത്. ശ്രീജൻ അഴിമതി കേസിൽ സർക്കാർ നടപടി സ്വീകരിക്കാത്തതിനെതിരേയും നിതീഷിന് കോടതി ക്ലീൻ ചീറ്റ് നൽകിയ 1991 കൊലപാതക കേസ് ഉൾപ്പെടെയുള്ള സംഭവങ്ങളിലാണ് സഭയിൽ നിതീഷിനെതിരേ തേജസ്വി വീണ്ടും ആരോപണം ഉന്നയിച്ചിരുന്നത്.

തേജസ്വി കള്ളം പറയുകയാണെന്നും അസംബന്ധമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും നിതീഷ് തുറന്നടിച്ചു. തേജസ്വി താൻ സഹോദരനെ പോലെ കാണുന്ന സുഹൃത്തിന്റെ മകനായതിനാലാണ് ഏറെക്കാലമായി തക്കമറുപടി നൽകാതെ മൗനമായി ഇരുന്നത്. തന്റെ പിതാവിനെ നിയമസഭാ പാർട്ടി നേതാവാക്കിയത് താനാണെന്ന് തേജസ്വി മനസിലാക്കണം. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് തേജസ്വി എത്തിയത് പോലും താൻ കാരണമാണെന്നും നിതീഷ് പറഞ്ഞു

Top