നിതീഷ് കുമാര്‍ മികച്ച ഭരണാധികാരി; തുടര്‍ ഭരണം ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍ഡിഎ സഖ്യത്തിന്റെ മുഖമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തെ പുരോഗതിയുടെ പാതയിലേക്കെത്തിക്കുന്നതില്‍ നിതീഷ് കുമാറിന് മുഖ്യ പങ്കുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിഹാറിലെ മൂന്ന് പെട്രോളിയം പ്രോജക്ടുകള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കുന്നതില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് ബിഹാര്‍ സര്‍ക്കാര്‍ കാഴ്ചവെച്ചത്. നല്ല ഭരണാധികാരിയാണ് നിതീഷ്. ബിഹാറില്‍ തുടര്‍ന്നും മികച്ച ഭരണം ഉറപ്പാക്കേണ്ടതുണ്ട്. ജെഡിയു നേതാവിന്റെ 15 വര്‍ഷത്തെ ഭരണമികവ് ഇനിയും തുടരുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ മേഖലകളുടേയും വികസനത്തിന് വേണ്ടിയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Top