മോദിയുടെ രണ്ടാം യോഗവും ബഹിഷ്‌ക്കരിച്ച് നിതീഷ് കുമാർ; പുറത്തേക്കെന്ന് സൂചന

പാട്‌ന: ഒരു മാസത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നടന്ന രണ്ടാമത്തെ യോഗവും ബഹിഷ്‌ക്കരിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഇന്നു നടന്ന നിതി ആയോഗ് യോഗത്തിൽ നിതീഷ് പങ്കെടുത്തില്ല. ബി.ജെ.പിയുമായി നിരവധി വിഷയങ്ങളിൽ അഭിപ്രായ ഭിന്നത നിലനിൽക്കുന്നതിനിടെയാണ് എൻ.ഡി.എ ഘടകകക്ഷി ജെ.ഡി.യു തലവൻ കൂടിയായ നിതീഷ് സുപ്രധാന യോഗങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നത്.മുഖ്യമന്ത്രിമാർ, കേന്ദ്ര ഭരണപ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവർണർമാർ എന്നിവരാണ് ഇന്നത്തെ നിതി ആയോഗ് യോഗത്തിൽ സംബന്ധിച്ചത്. യോഗത്തിൽ നിതീഷിന്റെ പ്രതിനിധിയും പങ്കെടുത്തിട്ടില്ല. അതിനിടെ, കോവിഡിൽനിന്ന് തൊട്ടുമുൻപാണ് നിതീഷ് മുക്തനായതെന്നും പകരം പ്രതിനിധിയെ അയക്കാൻ ആലോചിച്ചിരുന്നുവെന്നും വിശദീകരണം വന്നിട്ടുണ്ട്. എന്നാൽ, മുഖ്യമന്ത്രിമാർക്കു മാത്രമേ യോഗത്തിൽ പങ്കെടുക്കാൻ അനുമതിയുണ്ടായിരുന്നുള്ളൂ. ഇതിനാലാണ് ബിഹാറിൽനിന്ന് ആരും യോഗത്തിനെത്താതിരുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

Top