നിതീഷ് കുമാര്‍ തന്നെ ബീഹാറിനെ നയിക്കും; തുടര്‍ച്ചയായി ഇത് നാലാം തവണ

പട്‌ന: ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാറിനെ ബീഹാര്‍ മുഖ്യമന്ത്രിയായി എന്‍ഡിഎ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി നാലാം തവണയാണ് നിതീഷ് മുഖ്യമന്ത്രിയാകുന്നത്. നിയമസഭ സാമാജികരായി തിരഞ്ഞെടുക്കപ്പെട്ടവരുമായി എന്‍ഡിഎ നടത്തിയ യോഗത്തിനു ശേഷമാണ് തീരുമാനം. ബിജെപിയുടെ സുശീല്‍ കുമാര്‍ മോദി ഉപമുഖ്യമന്ത്രിയായി തുടരും.

നേരത്തെ, ബീഹാര്‍ മുഖ്യമന്ത്രിയാകാന്‍ അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ആരാകുമെന്ന് എന്‍ഡിഎ നേതൃത്വം തീരുമാനിക്കുമെന്നും നിതീഷ് പറഞ്ഞിരുന്നു. ജനവിധി എന്‍ഡിഎയ്‌ക്കൊപ്പമാണെന്നും ജെഡിയു നേതൃയോഗത്തിന് ശേഷം അദ്ദേഹം വ്യക്തമാക്കിയിരുന്നു. സഖ്യകക്ഷിയായ ബിജെപിക്കാണ് ജെഡിയുവിനേക്കാള്‍ സീറ്റ് കിട്ടിയത്.

അതേസമയം, മഹാസഖ്യത്തിന് അനുകൂലമായ ജനവിധി ബിജെപി അട്ടിമറിച്ചുവെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഒത്താശയോടെ ബിജെപി വോട്ടെണ്ണല്‍ അട്ടിമറിച്ചെന്നും ആരോപണമുണ്ട്.

Top