പാറ്റ്‌ന: ബിഹാറില്‍ വിഐപി വാഹനങ്ങളില്‍ നീണ്ട സൈറന്‍ മുഴക്കുന്നതിന് വിലക്ക്.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ പ്രത്യേക നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി. ആശുപത്രികള്‍ക്കും സ്‌കൂളുകള്‍ക്കും അടുത്തുകൂടി വിഐപികള്‍ നീണ്ട സൈറന്‍ മുഴക്കിപ്പായുന്നതായുള്ള പരാതികളുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് നിതീഷ് സൈറന്‍ നിരോധനത്തിന് അടിയന്തര നിര്‍ദേശം നല്‍കിയത്.
ഗവര്‍ണര്‍, ഹൈക്കോടതി ചീഫ് ജസ്റ്റീസ്, ആംബുലന്‍സുകള്‍, ഫയര്‍ എന്‍ജിനുകള്‍ എന്നിവരുടെ വാഹനങ്ങളെ നിരോധനത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശബ്ദ മലിനീകരണം വന്‍തോതില്‍ വര്‍ധിച്ചതിനു പരിഹാരമായി വാഹന ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും ബോധവത്കരണം നടത്താനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.


