ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഉപഗ്രഹ സഹായത്തോടെ ദേശീയ പാതകളില്‍ ടോള്‍ പിരിവ് ആരംഭിക്കും: നിതിന്‍ ഗഡ്കരി

ഡല്‍ഹി: 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഉപഗ്രഹത്തിന്റെ സഹായത്തോടെ ദേശീയ പാതകളില്‍ ടോള്‍ പിരിവ് ആരംഭിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പ് ദേശീയ പാതകളില്‍ ഉപഗ്രഹാധിഷ്ഠിത ടോള്‍ പിരിവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി അദ്ദേഹം രാജ്യസഭയില്‍ അറിയിച്ചു.

ഈ സാങ്കേതികവിദ്യ മൂന്ന് വര്‍ഷത്തോളമായി കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുള്ളതാണ്. ഇത് നിലവില്‍ വരുന്നതോടെ ടോള്‍ അടയ്ക്കുന്നതിനായി വാഹനങ്ങള്‍ നിര്‍ത്തേണ്ടതില്ലെന്നും തടസ്സരഹിതമായ സഞ്ചാരം അനുവദിക്കുമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. വാഹനത്തിന്റെ രജിസ്ട്രേഷന്‍ പ്ലേറ്റിന്റെ ഫോട്ടോ എടുത്ത് വാഹനം കടന്നുപോകുന്ന ഹൈവേയുടെ നീളത്തിന്റെ അടിസ്ഥാനത്തില്‍ ടോള്‍ തുക ഡെബിറ്റ് ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചു.

 

Top