ബി.ജെ.പിയിലെ ചില നേതാക്കള്‍ സംസാരം കുറയ്ക്കേണ്ടത് അത്യാവശ്യമാണെന്ന് നിതിന്‍ ഗഡ്കരി

മുംബൈ: രാഷ്ട്രീയക്കാര്‍ പൊതുവേ ‘വാചകമടി’ കുറയ്ക്കുന്നതാണ് നല്ലതെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ബി.ജെ.പിയിലെ ചില നേതാക്കള്‍ സംസാരം കുറയ്ക്കേണ്ടത് അത്യാവശ്യമാണെന്നും ഗഡ്കരി അഭിപ്രായപ്പെട്ടു.

താനും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓരോ സംഭവത്തിന് ശേഷവും മാധ്യമങ്ങളെ കാണാറില്ലല്ലോയെന്ന് ഗഡ്കരി ചോദിച്ചു. ‘രാഷ്ട്രീയക്കാര്‍ മാധ്യമങ്ങളുമായി വളരെക്കുറച്ച് ആശയവിനിമയം മാത്രമേ നടത്താവൂ. ബിജെപിയിലാണെങ്കില്‍ അത് ഇത്തിരി കൂടുതലുമാണെന്നും അദ്ദേഹം പറഞ്ഞു.

അനാവശ്യ സംസാരം ഒഴിവാക്കേണ്ട നേതാക്കളില്‍ ഹനുമാന്‍ ദളിതനാണെന്ന് പറഞ്ഞ നേതാവും രാഹുലിന്റെ ഗോത്രത്തെക്കുറിച്ച് പറഞ്ഞ നേതാവും ഉള്‍പ്പെടുന്നോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് താന്‍ തമാശ പറഞ്ഞതാണെന്നാണ് നിതിന്‍ ഗഡ്കരി മറുപടി നല്‍കിയത്.

Top