നിതിന്‍ ഗഡ്കരി തെറ്റായ പാര്‍ട്ടിയിലെ ശരിയായ വ്യക്തി; അശോക് ചവാന്‍

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയും നാഗ്പൂര്‍ എംപിയുമായ നിതിന്‍ ഗഡ്കരി തെറ്റായ പാര്‍ട്ടിയിലെ ശരിയായ വ്യക്തി എന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍. എന്നാല്‍ മന്ത്രിയെന്ന നിലയില്‍ ഗഡ്കരിയുടെ അധികാരങ്ങള്‍ തുടര്‍ച്ചയായി വെട്ടിക്കുറയ്ക്കുകയാണെന്നും അശോക് ചവാന്‍ ആരോപിച്ചു.

പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങള്‍ക്കിടയിലും മറ്റ് പാര്‍ട്ടികളുമായി സംവദിക്കുന്നതില്‍ ഗഡ്കരി മികച്ചതാണ്. മഹാരാഷ്ട്രയോട് നല്ല സമീപനമാണ് ഗഡ്കരി പുലര്‍ത്തുന്നതെന്നും ചവാന്‍ പറഞ്ഞു.

കൊവിഡിനെതിരായ പോരാട്ടത്തിലും കേന്ദ്രം പരാജയപ്പെട്ടു. ഇന്ധന വില അനിയന്ത്രിതമായി കുതിക്കുകയാണ്. കേന്ദ്രത്തിന്റെ നയങ്ങള്‍ രാജ്യത്തെ നശിപ്പിച്ചതായും അദ്ദേഹം തുറന്നടിച്ചു.

 

Top