രാജ്യത്ത് കോവിഡ് തരംഗം പെട്ടെന്ന് അവസാനിക്കില്ലെന്ന് നീതി ആയോഗ്

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം പെട്ടെന്ന് അവസാനിക്കില്ലെന്നും സ്ഥിതി നിയന്ത്രിക്കാന്‍ ഇനിയും ആഴ്ചകള്‍ വേണ്ടിവരുമെന്നും നീതി ആയോഗ്. കൊവിഡ് പ്രതിദിന കേസുകളില്‍ കുറവുണ്ടെങ്കിലും മരണ നിരക്ക് ഈ മാസം കുത്തനെ ഉയര്‍ന്നു.

അതേസമയം, 3,43,144 പേര്‍ക്കാണ് ഇന്ന് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കൊവിഡ് കേസുകള്‍ മൂന്നര ലക്ഷത്തിനു മുകളിലെത്തിയ ശേഷം ഇന്നലെ 3,62,000 ആയി ഉയര്‍ന്നിരുന്നു. ഇന്ന് കേസുകളില്‍ കുറവുണ്ടായത് നേരിയ ആശ്വാസമായെങ്കിലും മരണനിരക്ക് അതേ പടി തുടരുകയാണ്. ഇന്നും നാലായിരം മരണം സ്ഥിരീകരിച്ചു.

 

Top